ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹയർ സെക്കൻഡറി എൻഎസ്എസ്

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജീവിതോൽസവം ക്യാമ്പയിനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ ഉമേഷ് നിർവഹിച്ചു.

ക്യാമ്പയിന്റെ ഭാഗമായി കോറിയോഗ്രാഫി ചാലഞ്ച്, തുടി സംഗീത നൃത്താവിഷ്കാരം, പ്രതിജ്ഞ, ഫ്ലാഷ് മോബ്, മനുഷ്യ ചങ്ങല, ടാബ്ലോ, വാൾ സ്റ്റിക്കി, ചിത്രരചന, കലാ കായിക മത്സരങ്ങൾ തുടങ്ങിയ 21 ദിന ചാലഞ്ചുകളാണ് ജീവിതോൽസവത്തിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഒഴിവ് സമയങ്ങളെ ക്രിയാത്മക പ്രവത്തനങ്ങളിലേക്ക് തിരിച്ച് വിടുകയാണ് ലക്ഷ്യം.

പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ്  റീജ്യണൽ കൺവീനർ എസ് ശ്രീചിത്ത് മുഖ്യാതിഥിയായി. എൻഎസ്എസ് സൗത്ത് ജില്ലാ കൺവീനർ എം കെ ഫൈസൽ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ടി വി കിരൺകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കെ ശ്രിബിജ, ചേവായൂർ ക്ലസ്റ്റർ കൺവീനർ ആർ രതീഷ്  നയർ, സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ജലീൽ, പി പി പ്രതീഷ് മാസ്റ്റർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, എൻഎസ്എസ് വളണ്ടിയർ മിൻഹ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് എൻഎസ്എസ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ ലഹരി വിരുദ്ധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *