മെഡിക്കല്‍ ഗ്യാസ് ടെക്നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്നീഷ്യന്‍ ഇന്റര്‍വ്യൂ 11 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്നീഷ്യന്‍ കം ബയോമെഡിക്കല്‍ ടെക്നീഷ്യന്റെ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക് 24000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കം ബയോമെഡിക്കല്‍ ടെക്നീഷ്യന്‍, 02 പ്ലാന്റുകള്‍/വാക്വം പ്ലാന്റുകള്‍/എയര്‍ കംപ്രസര്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയം. പ്രായപരിധി : 20-50 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 11 ന് രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *