കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം എന്നീ പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതികള്‍ പ്രകാരം ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍ – 0495 2370379, 2370657.
Related Posts
ഫാര്‍മസിസ്റ്റ് ഗ്രേഡ് II അഭിമുഖപരീക്ഷ 23, 24, 25 തീയതികളിൽ
കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം: 304/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖപരീക്ഷ ഏപ്രില്‍ 23, 24, 25 തീയതികളില്‍…
സംസ്ഥാന ഉർദു ദിനാഘോഷം
കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഉർദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബൂബക്കർ…
സ്കൂൾ ടീച്ചർ ഒഴിവ്
കോഴിക്കോട്: ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ ട്രെയിനിംഗ് സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു…

