സ്കൂൾ ടീച്ചർ ഒഴിവ്

കോഴിക്കോട്‌: ജില്ലയിലെ ഒരു എയ്ഡഡ്‌ ഹയർ  സെക്കൻഡറി സ്കൂളിൽ ടീച്ചർ ട്രെയിനിംഗ്‌ സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്‌ തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക്‌ സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ്‌ നിലവിലുണ്ട്‌. ശമ്പളം :- 41300  – 87000 രൂപ. പ്രായം :- 01.01.2024 ന്‌ 40 വയസ്സ്‌ കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ്‌ സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം
എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 15ന്‌ മുമ്പ്‌ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ്‌ എക്സിക്യൂട്ടിവ്‌ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട്‌ ഹാജരാകേണ്ടാതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി  ഹാജരാക്കേണ്ടതാണ്‌. ഫോൺ: 0495 2376179.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000