മാലിന്യ സംസ്കരണ പ്രൊജക്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം

കോഴിക്കോട്: ജില്ലയ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പരിമിതികൾ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതികൾ വരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അനുമതിയ്ക്കായി സമർപ്പിക്കണമെന്നും അല്ലാത്ത പക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ അംഗീകരിക്കുകയില്ലെന്നും ഡി പി സി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ ശശി പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി എസ്.കെ ഹാളിൽ നടക്കുന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാലിന്യ സംസ്കരണത്തിന് സ്ഥാപനങ്ങൾ മുഖ്യ പരിഗണന നൽകണമെന്നും അവർ പറഞ്ഞു.

എ.ഡി.എം മഹറലി എൻ.എം അദ്ധ്യയനായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. എൽ.എസ്.ജി ഡി ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, ശുചിത്വ മിഷൻ ക്യാമ്പയിൻ കൺസൽട്ടന്റ് ജഗജീവൻ എൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ ദിവ്യ, ഹരിത കേരള മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ സുരേഷ് ബാബു, , ബൈജു ജോസ്, പ്രസാദ്.പി. ടി, എം. ഗൗതമൻ, മണലിൽ മോഹനൻ , പ്രമോദ്, വിഘ്‌നേഷ്, ഹരികൃഷ്ണൻ, സുഹാന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *