സപ്ലൈകോ ഓണം ഫെയര്‍ സെപ്റ്റംബര്‍ 6 മുതൽ

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം കോമ്പൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം  മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. എം  ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഫെയര്‍.

Leave a Reply

Your email address will not be published. Required fields are marked *