കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിൽ ചേളന്നൂർ മുന്നിൽ.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 31 മത്സര ഇനങ്ങൾ അവസാനിച്ചപ്പോൾ 142 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതും,125 പോയിന്റുമായി വടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാമതും, 98 പോയിന്റുമായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മൂന്നാമതും മുന്നിട്ടു നിൽക്കുന്നു.
ഡിസംബർ 3 ന് മൂന്നാം ദിനം രാവിലെ 10 -ആരംഭിക്കുന്ന കലാമത്സരങ്ങൾ വൈകിട്ട് സമാപിക്കും.
സമാപന സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സിനിമ താരം പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും.
കേരളോത്സവം: ചേളന്നൂർ മുന്നിൽ

