കോഴിക്കോട്: ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും മെഡിക്കൽ ക്യാമ്പും ഡിസംബർ 3 ന് നടക്കും. വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെയും സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശ്ശേരിയുടെയും ആഭിമുഖ്യത്തിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വിവിധ പരിപാടികളോടെ കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപത്തെ ഐപിഎംഇമ്പം ഹാളിലാണ് പരിപാടി.
ഇഖ്റ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും, കലാഭവൻ സന്തോഷും സംഘവും നടത്തുന്ന കലാ പരിപാടികളും മെലഡി ഓൺ വീൽസ് ഗായക സംഘത്തിന്റെ ഗാനമേളയും നടക്കും. രാവിലെ 10-ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജി എം പി ഷൈജൽ ഉദ്ഘാടനം ചെയ്യും

