കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തുമുള്ള നൃത്ത വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌വ ആര്‍ട് സ്‌കൂള്‍ ഏകദിന ശില്പശാല നടത്തി. നൃത്താധ്യാപികയും കേരള കലാമണ്ഡലത്തില്‍ ഭരതനാട്യത്തില്‍ ഗവേഷകയുമായ കെ എസ് ഭവ്യ ലക്ഷ്മി, പ്രശസ്ത ഭരതനാട്യ നര്‍ത്തകരായ മഞ്ജു വി നായര്‍, കാര്‍ത്തിക് മണികണ്ഠന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
നേത്രചലനങ്ങള്‍, ചുവടുകള്‍, ചതുര്‍വിധാഭിനയം, നവരസാഭിനയം തുടങ്ങി നൃത്തപഠനത്തിലെ അടിസ്ഥാന പാഠങ്ങളാണ് ‘രസപരിചയം മിഴി ആന്‍ഡ് കഹാനി’ എന്ന പേരില്‍ നടത്തിയ ശില്പശാലയില്‍ പരിചയപ്പെടുത്തിയത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും രാജ്യത്തിനകത്തും പുറത്തുനിന്നുമായി 50 ഓളം നൃത്ത പഠിതാക്കള്‍ പങ്കെടുത്തു. ഇതോടൊപ്പം ലഷ്‌വ ആര്‍ട്ട് സ്‌കൂളില്‍ ഭരതനാട്യം അഭ്യസിക്കുന്ന 14 കുട്ടികളുടെ ചിലങ്കപൂജയും സമര്‍പ്പണവും നടത്തി.
ഭരതനാട്യ ശില്പശാല

