കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സിലെ അദ്ധ്യാപകരുടെ ജില്ലാതല യോഗം 24 ന് രാവിലെ 10.30 ന് ചേരും. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ ജി ഒലീന പങ്കെടുക്കും.

