കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരായ യുവതി-യുവാക്കള്‍ക്കുവേണ്ടി സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ് (ഒരു വര്‍ഷം, യോഗ്യത പ്ലസ് ടു) സൗജന്യ കോഴ്‌സിന്റെ ഒഴിവുളള സീറ്റിലേക്ക് നാളെ (ജൂണ്‍ 15) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കൂടാതെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംങ്ങ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളായ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സികളിലേക്കും അഡ്മിഷന്‍ തുടരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി നേരിട്ട് ഹാജരാകണം. ഫോണ്‍:0495-2301772.

