അറിയാൻ

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഡിസംബർ 12 ന് കോട്ടപ്പറമ്പ് ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ – ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾഡിസംബർ മാസം 8 നു വൈകുന്നേരം 5 നു മുമ്പായി ehealthkozhikode@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല. ഫോൺ : 9495981755

സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക്

2023-24 അധ്യയന വർഷം ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള പ്രതിമാസ സൈ്റ്റപ്പന്റ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ അടിസ്ഥാനമാക്കി നൽകിയ ഫോറം ഒന്നിൽ ഉൾപ്പെട്ട കുട്ടികളിൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തുകയോ സ്കൂളിൽ നിലവിൽ ഹാജരാകാതിരിക്കുകയോ ചെയ്തു വരുന്നുണ്ടെങ്കിൽ അവരുടെ പേര് സ്ഥലം മാറ്റം ലഭിച്ച സ്കൂൾ ക്ലാസ്സിൽ എന്ന് മുതലാണ് ഹാജരാകാതിരിക്കുന്നത് എന്നീ വിവരങ്ങൾ അറിയിക്കണമെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ പഠനം തുടരുന്ന കുട്ടികൾക്ക് മാത്രമേ രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുള്ളൂ. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ആയത് കത്തിൽ സമർപ്പിക്കേണ്ടതാണ്. മേൽപറഞ്ഞ കാര്യങ്ങളിൽ മാറ്റം വന്നിട്ടില്ലെങ്കിൽ ആയതും അറിയിക്കേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഡിസംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314

ഗസ്റ്റ് അധ്യാപക നിയമനം
മേപ്പാടി സർക്കാർ പോളിടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിലേക്ക് ഗസ്റ്റ് നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഡിസംബർ എട്ടിന് രാവിലെ 11 മണിക്ക് മേപ്പാടി താഞ്ഞിലോടുളള പോളിടെക്നിക്ക് പ്രിൻസിപാൾ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മത്സര പരീക്ഷയ്ക്കും, കൂടിക്കാഴ്ചയ്ക്കും ഹാജരാകേണ്ടതാണ്. ഫോൺ : 04936282095, 9400006454 .

ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി മേഖലയിൽ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രസ്തുത മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ, കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസുകളിലോ നിശ്ചിത മാതൃകയിൽ, ഡിസംബർ 16ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2766563

അപേക്ഷ ക്ഷണിച്ചു
എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു . ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.sccc.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0471-2325101, 8281114464

തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
ജില്ലയിലെ വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നം.663/2021) (പാർട്ട് II – തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്ക് 30/12/2021 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസ്
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതിയറയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ പി എസ് സി , യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി 2024 ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ / ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂർണണമായും സൗജന്യം. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഡിസംബർ 6 മുതൽ ഓഫീസിൽ നിന്നും വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 20.
കൂടുതൽ വിവരങ്ങൾക്ക് : 9446643499, 9846654930, 9447881853

കരകൗശല അവാർഡ് 2023 : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കരകൗശല അവാർഡ് 2023ന് അപേക്ഷ ക്ഷണിച്ചു. ദാരു ശിൽപ്പങ്ങൾ, പ്രകൃതി ദത്ത നാരുകളിൽ തീർത്ത ശിൽപ്പങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപ്പങ്ങൾ, ചരട് -നാട – കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപ്പങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപ്പങ്ങൾ, മറ്റ് വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ തുടങ്ങിയ ഏഴ് സെക്ടറുകളിലായി ഓരോ സെക്ടറിലും സംസ്ഥാന അവാർഡ് ജേതാവിനെയും, സംസ്ഥാന മെറിറ്റ് സർട്ടിഫിക്കറ്റ് ജേതാവിനെയും തെരഞ്ഞെടുത്ത് അവാർഡ് നൽകും. സംസ്ഥാന അവാർഡ് ജേതാവിനു 50,000 രൂപയും ശില്പവും, അംഗവസ്ത്രവും ലഭിക്കും. സംസ്ഥാന മെറിറ്റ് സർട്ടിഫിക്കറ്റ് ജേതാവിനു 10,000/- രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ : 0495 2766563 2765770

ആർട്ടിസാൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻമാരിൽ നിന്നും ധനസഹായ പദ്ധതിയായ ആശ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വനിത, യുവസംരഭകർ (18-45 വയസ്സ്), ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് സ്ഥിരം മൂലധന നിക്ഷേപത്തിന്റെ 50 ശതമാനവും, വായ്പ ബന്ധിത പദ്ധതികളിൽ പ്രവർത്തന മൂലധനത്തിന്റെ 50 ശതമാനവും, രണ്ടു ലക്ഷം രൂപ വരെ ചേർത്ത് പരമാവധി 7.5 ലക്ഷം രൂപയും, മറ്റുള്ളവർക്ക് സ്ഥിരം മൂലധന നിക്ഷേപത്തിന്റെ 40 ശതമാനവും, വായ്പ ബന്ധിത പദ്ധതികളിൽ പ്രവർത്തന മൂലധനത്തിന്റെ 40 ശതമാനവും, മൂന്ന് ലക്ഷം രൂപ വരെ ചേർത്ത് പരമാവധി അഞ്ച് ലക്ഷം രൂപയും ധനസഹായം നൽകുന്ന പദ്ധതിയാണിത്.
അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ വ്യവസായ കേന്ദ്രം, ഗാന്ധി റോഡ് കോഴിക്കോട് , താലൂക്ക് വ്യവസായ ഓഫീസ്, ഗാന്ധി റോഡ് കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ് മിനി സിവിൽ സ്റ്റേഷൻ കൊയിലാണ്ടി, താലൂക്ക് വ്യവസായ ഓഫീസ് മിനി സിവിൽ സ്റ്റേഷൻ വടകര എന്നിവിടങ്ങളിൽ ബന്ധപ്പെടുക. വ്യവസായ വികസന ഓഫീസർമാർ മുഖേനയും അപേക്ഷാ ഫോറം ലഭ്യമാണ്.

സൗജന്യ തൊഴിലധിഷ്ഠിത സ്റ്റെനോഗ്രാഫി കോഴ്സ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന കോഴിക്കോട് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നടത്തി വരുന്ന രണ്ട് വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി (ടൈപ്പ് റൈറ്റിംഗ് ആൻഡ് കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് ഷോർട്ട് ഹാൻഡ്) പരിശീലനത്തിലേക്ക് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. എസ്എസ്എൽസി പാസായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. 39 വയസ്സാണ് പ്രായപരിധി. പരിശീലന കാലയളവിൽ പ്രതിമാസം 800/- രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകുന്നതാണ്. താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഡിസംബർ 15 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 94468332259

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് ( സെക്കൻഡ് എൻ സി എ – എൽ സി/എ ഐ) ( കാറ്റഗറി ന. 757/2022) anglawas തെരഞ്ഞെടുപ്പിനായി 02.12.2023 -ന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

പുന:പരിശോധനാ ക്യാമ്പ്
ലീഗൽ മെട്രോളജി താമരശ്ശേരി ഓഫീസ്‌ പരിധിയിൽ വരുന്ന തിരുവമ്പാടി പഞ്ചായത്തിലെ വ്യാപാരികളുടെ അളവു-തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ തിരുവമ്പാടി കുരീകാട്ടിൽ ബിൽഡിംഗിൽ (ഓമശ്ശേരി റോഡ്) വെച്ച് നടക്കുമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *