ഇന്റർ സോൺ വനിതാ ഫുട്ബോൾ കിരീടം ദേവഗിരിയ്ക്ക്

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്‌ ഗ്രൗണ്ടിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ വനിതാ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഫൈനലിൽ 1-0 സ്കോറിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനെ പരാജയപ്പെടുത്തി ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ജേതാക്കളായി. പെനാൽറ്റി ഷൂട്ടിലേയ്ക്ക് നീണ്ട
ലൂസേഴ്സ് ഫൈനലിൽ 5-4 ന് തൃശൂർ സെന്റ് മേരീസ്‌ കോളേജ് പാലക്കാട് മേഴ്‌സി കോളേജിനെ പരാജയപ്പെടുത്തി.
വിജയികൾക്ക് കാലിക്കറ്റ് യുണിവേഴ്‌സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സതീഷ് ജോർജ്, ഫാ. ബോണി അഗസ്റ്റ്യൻ, ഡോ. രേഖാ ജോസ്, അഭിലാഷ് എന്നിവർ സംസാരിച്ചു. വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ലാം കോളേജായിരുന്നു സംഘാടകർ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000