വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം

പിജിഡിസിഎ റെഗുലര്‍ കോഴ്‌സ്

കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ (ബാലന്‍ കെ നായര്‍ റോഡ്, കിളിയനാട്) പിജിഡിസിഎ റെഗുലര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 27. ഫോണ്‍: 0495-2765154.

ഹ്രസ്വകാല കോഴ്‌സുകൾ

കോഴിക്കോട്: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സ്‌കില്‍ അപെക്‌സ് അക്കാദമിയും ചേര്‍ന്ന് കോഴിക്കോട് എല്‍ബിഎസ് സെന്ററില്‍ നടത്തുന്ന ഏവിയേഷന്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി നടത്തുന്ന കോഴ്‌സുകളുടെ യോഗ്യത പ്ലസ് ടു /ബിരുദം. നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.  ഫോണ്‍: 9746095093.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദ (ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്സ്, ബിഎസ് സി ഇലക്ട്രോണിക്‌സ് ഓണേഴ്സ്, ബിസിഎ ഓണേഴ്സ്, ബിഎസ് സി മാത്തമാറ്റിക്‌സ് ഓണേഴ്സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓണേഴ്‌സ്, ബിബിഎ ഓണേഴ്സ്, ബിഎഇംഗ്ലീഷ് ഓണേഴ്‌സ്) കോഴ്‌സുകളിലേക്ക് കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഐഎച്ച്ആര്‍ഡി ക്വാട്ടയിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org  വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ഫോണ്‍: 0495-2765154.