ഗുണമേന്മ വിദ്യാഭ്യാസം ശില്പശാല നാലിന്

കോഴിക്കോട്: സ്കൂൾ വിദ്യാഭ്യാസവും സമഗ്ര ഗുണമേന്മയും എന്ന വിഷയത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ സൊസൈറ്റി ഫോർ എംപവറിങ് അഡ്വാൻസ്ഡ് എഡുക്കേഷൻ ആൻ്റ് റിസർച്ച് (സെർച്ച്), കോഴിക്കോട് പ്രിസം പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ഏകദിന ശില്പശാല നാളെ (നാല്) നടക്കാവ് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ നടക്കും. സമഗ്ര ഗുണമേന്മയ്ക്ക് സന്തോഷ വിദ്യാലയങ്ങൾ എന്ന വിഷയമവതരിപ്പിച്ച് മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ശില്പശാല ഉദ്ഘാടനം ചെയ്യും. ഗുണനിലവാരവും ഭൗതിക സൗകര്യങ്ങളും ഒരു പ്രിസം മാതൃക എന്ന വിഷയത്തിൽ ചെല്ലേത്ത് റോഷൻ ജോണും ന്യൂ ജൻ കുട്ടികളും ക്ലാസ് റൂം വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. എ കെ അബ്ദുൾ ഹക്കീമും സംസാരിക്കും. ഡോ. ജെ പ്രസാദ്, ഡോ. കെ എസ് ശിവകുമാർ,
ഡോ എൽ സുദർശൻ, ഡോ എൻ പ്രമോദ് എന്നിവർ ചർച്ചകൾ നയിക്കും. നൂറു പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. ഫോൺ: 9400811551.

Leave a Reply

Your email address will not be published. Required fields are marked *