എൻഎസ്എസ് കർത്തവ്യ വാരാചരണം

കോഴിക്കോട്: എൻഎസ്എസ് കർത്തവ്യ വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണവും പെയിന്റിങ്ങും നടത്തി. എൻഎസ്എസ് സൗത്ത് ജില്ലാ കൺവീനർ എം കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എംപി ജംഷിദ് അധ്യക്ഷനായി. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. റിഷാന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി എസ് ഫാത്തിമ ഷഫ്ന, ഹെൽത്ത് ഇൻസ്പെകർ എ കെ സുബൈർ, നഴ്സിങ് സൂപ്രണ്ട് ഷാന്റി,എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ കദീജ നിദ, ആമിന അമ്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *