അവയവ ദാനവും ബോധവത്കരണവും 5ന്
കോഴിക്കോട്: ‘മനുഷ്യത്വത്തിൻ്റെ മഹാ മാതൃകയിലേക്ക് ഒരു ചുവട് ‘ എന്ന സന്ദേശവുമായി ചെറുകുളം വെസ്റ്റ് ബദിരൂർ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ അവയവദാന ബോധവത്കരണവും മരണാനന്തരം ശരീരവും അവയവങ്ങളും നൽകാൻ സന്നദ്ധരായവർക്കുള്ള സർടിഫിക്കറ്റ് വിതരണവും ഞായറാഴ്ച (ഒക്ടോബർ 5 ന്) വൈകുന്നേരം മുന്നിന് വെസ്റ്റ് ബദിരൂരിൽ നടക്കും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. സർടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തും. കക്കോടി പഞ്ചായത്ത് പ്രസിഡൻറ് കെ.പി.ഷീബ മുഖ്യ പ്രഭാഷണം നടത്തും.
കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. അപ്‌സര എം.പി, നെഫ്റോളജി വിഭാഗം അസി.പ്രൊഫസർ ഡോ.ബിനോജ് പനേക്കാട്ടിൽ എന്നിവർ ബോവത്കരണ ക്ലാസ് നയിക്കും. പ്രമുഖ മെൻ്റലിസ്റ്റ് അരുൺ ലാലിൻ്റെ ചാറ്റ് വിത് മൈൻ്റ് ഷോയും ഉണ്ടാവും.
കക്കോടി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മല്ലിക പുനത്തിൽ, വാർഡംഗം എൻ.പ്രമീള, സൊസൈറ്റി വനിതാ വേദി സെക്രട്ടറി
ജിസ്‌ന.വി, സൊസൈറ്റി സെക്രട്ടറി സുജിഷ്.വി എന്നിവർ സംസാരിക്കും. പ്രസിഡൻ്റ് പ്രകാശൻ പൂതലേടത്ത് അധ്യക്ഷത വഹിക്കും.