കോഴിക്കോട്: പി എസ് സി നവംബർ 25ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ എൽ ഡി ക്ലർക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യർ /ക്ലർക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്റ് (കാറ്റഗറി ന. 46/2023, കെ കെ ആൻഡ് വി ഐ ബി , മേട്രൺ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇൻ സോഷ്യൽ ജസ്റ്റിസ്/വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആർ പരീക്ഷ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. അന്നേ ദിവസം ഗവ ഗേൾസ് എച്ച് എസ് എസ് ബാലുശ്ശേരി എന്ന പരീക്ഷാകേന്ദ്രത്തിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ പ്രസ്തുത കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ പ്രസ്തുത പരീക്ഷ ജി എച്ച് എസ് എസ് കോക്കല്ലൂർ, കോക്കല്ലൂർ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തിൽ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

