വോട്ടർ പട്ടികയിൽ പേര് ചേർക്കാം

കോഴിക്കോട്: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്യാമ്പയിൻ നവംബർ 25, 26, ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കും. പ്രസ്തുത ക്യാമ്പയിനിൽ എല്ലാ വോട്ടർമാർക്കും ആവശ്യമെങ്കിൽ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ടായിരിക്കും. അപാകതകൾ വല്ലതുമുണ്ടെങ്കിൽ പരിഹരിക്കുന്നതിനും 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000