പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യ വകുപ്പിനു കീഴിലുള്ള ജില്ലാ ആര്‍ഐ സെന്ററും സംയുക്തമായി ജനുവരി 13 ന് കോഴിക്കോട് വനിതാ എടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കും.

ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്ക് എന്‍ജിനീയറിങ്ങ്/നോണ്‍ എന്‍ജിനീയറിങ്ങ് ട്രേഡുകളില്‍ ഐടിഐ യോഗ്യതയുള്ളവരെ അപ്രന്റീസായി തിരഞ്ഞെടുക്കും. ഐടിഐ പാസായ അപ്രന്റീസ്ഷിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 0495 2370289, 9495317445.

Leave a Reply

Your email address will not be published. Required fields are marked *