കോഴിക്കോട്: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂൺ 28ന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ആർഡിഡി മാരുടെ കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2024 ഡിസംബർ 31 വരെ തീർപ്പാകാതെ കിടക്കുന്ന ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുക. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അദാലത്ത് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
Related Posts
അവധിക്കാല മാത്സ് ശില്പശാല
കോഴിക്കോട്: ജില്ലാ സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യ മാത്സ് ശില്പശാല സംഘടിപ്പിക്കും. മാത്സില് കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 503/2023) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ്സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
കളിച്ചുവളരാന്‍ ‘കളിയങ്കണ’ങ്ങൾ
പ്രീ-പ്രൈമറിയില്‍ കിഡ്സ് അത്ലറ്റിക്സുമായി എസ്.എസ്.കെ കോഴിക്കോട്: പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിയങ്കണം’ കിഡ്സ് അത്ലറ്റിക്സ് പദ്ധതിയുമായി എസ്.എസ്.കെ. സമഗ്ര ശിക്ഷാ…

