രാഷ്ട്രീയ ഇടപെടൽ നിപാ പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭരണാനുകൂല സംഘടന നേതാക്കളെയും അവർക്ക് താൽപര്യമുള്ള വരെയും മാനദണ്ഡ വിരുദ്ധമായി ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, നഴ്സിംഗ് എഡ്യുക്കേഷൻ കോ- ഓർഡിനേറ്റർ തസ്തികകളിലേക്കു തിരുകിക്കയറ്റാനുള്ള ശ്രമം നിപാ പ്രതിരോധ പ്രവർത്തനത്തെയും  ആരോഗ്യ പ്രവർത്തകരുടെ ജീവൻ സുരക്ഷയെ പോലും ബാധിക്കുന്നു. നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുക , രോഗ പകർച്ച തടയാൻ
വേണ്ട സംവിധാനങ്ങൾ ഒരുക്കുക എന്നീ ചുമതലകൾ വഹിക്കേണ്ട ഇതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങുകൾ പൂർത്തീകരിച്ച പരിചയസമ്പത്തുള്ള നഴ്സുമാരെ നിയമിക്കേണ്ട തസ്തികകളിലേക്ക് ഭരണാനുകൂല സംഘടനയുടെ നേതാക്കളെ അന്യായമായി ഉൾപ്പെടുത്താനാണ് അധികാരികളുടെ ശ്രമം. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ ,
കൃത്യമായ പഠനം എന്നിവ ഉണ്ടാവേണ്ട പ്രധാനപ്പെട്ട തസ്തികയാണ് ഇവ രണ്ടും. പരിചയസമ്പത്തും പ്രത്യേക പരിശീലനവും പൂർത്തിയായ നഴ്സുമാർ മികച്ച രീതിയിൽ ഈ സംവിധാനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് ഭരണമാറ്റത്തിന്റെ മറവിൽ രാഷ്ട്രീയ പ്രേരിത മായ ഇടപെടൽ ഉണ്ടാകുന്നത്.

സാധാരണക്കാരായ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യമായി പരിശീലനം നൽകാൻ
പരിചയസമ്പത്തും ഈ വിഷയങ്ങളിൽ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത പരിശീലനവും പൂർത്തീകരിച്ച നഴ്സുമാർ വേണം എന്നിരിക്കെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടൽ.
നിപ പോലെ പ്രധാനപ്പെട്ട ഏറ്റവും പകർച്ച സാധ്യതയുള്ള അസുഖം റിപ്പോർട്ട് ചെയ്യുമ്പോൾ വളരെ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ട അധികാരികളാണ് രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങി ആരോഗ്യ പ്രവർത്തകരുടെ ജീവനുതന്നെ ഭീഷണിയാകുന്ന തീരുമാനങ്ങളിലേക്ക് പോകുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും കൃത്യമായ പരിചയസമ്പത്തും ഇല്ലാത്ത നേഴ്സുമാരെ ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നത് ആരോഗ്യ സംവിധാനത്തിന് തന്നെ ഭീഷണിയാവും. നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാവുന്ന
അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപിച്ച് ജീവനക്കാർക്കെതിരായ തീരുമാനങ്ങളിൽ നിന്ന് പിൻവാങ്ങുവാൻ അധികാരികൾ തയ്യാറാവാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *