ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഓട്ടോ ഇമ്യൂണോ അനലൈസർ


കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഓട്ടോ ഇമ്യൂണോ അനലൈസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രൊജക്ട് മുഖേന വാങ്ങിയ  അനലൈസറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമായ ഓട്ടോ ഇമ്യൂണോ അനലൈസറിലൂടെ തൈറോയിഡ് ഫംഗ്ഷന്‍, അനീമിയ, ഫെര്‍ട്ടിലിറ്റി ഹോര്‍മോ, ബോ മെറ്റബോളിസം, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ കുറഞ്ഞ  സമയത്തിനുള്ളില്‍ കൂടുതല്‍ കൃത്യതയോടെ കുറഞ്ഞ ചെലവില്‍ പരിശോധിക്കാം.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ നിഷ പുത്തന്‍പുരയില്‍, വാര്‍ഡ് കൗൺസിലര്‍ മഹേഷ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ടി അമ്പിളികുമാരി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യദുനന്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *