അധ്യാപക നിയമനം

കോഴിക്കോട്: ഗവ. ലോ കോളേജില്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. യുജിസി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 25ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2730680.

Leave a Reply

Your email address will not be published. Required fields are marked *