കോഴിക്കോട്: നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ, കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./ എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/ ഗോത്ര വർഗ വിഭാഗക്കാർക്കായുള്ള സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 20. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉ യർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായപരിധിയിലുള്ള പട്ടി കജാതി/ ഗോത്ര വർഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 -2376179

