കോഴിക്കോട്: യുവതയുടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കോസ്‌മെറ്റോളജി, ബേക്കിങ് ടെക്‌നീഷ്യന്‍ കോഴ്സുകളിലാണ് പ്രവേശനം. 2025-26 ബാച്ചിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം.
ഒരു വര്‍ഷത്തെ കോഴ്സില്‍ 25 പേര്‍ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 23 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് പ്രവേശനം. എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഇളവ് ഉണ്ടാകും. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശനം സൗജന്യമായിയിരിക്കും. ഫോണ്‍: 9745645295.

