നിയമസഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ തിരുത്താനും മരണപ്പെട്ടവരുള്‍പ്പടെ ഒഴിവാക്കേണ്ടവരെ കണ്ടെത്താനും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഏജന്റുമാരും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പരിശീലനം മാര്‍ച്ച് നാലിന് നടക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

ബി.എല്‍.എമാരുടെ ചുമതലകളെയും നിയമനത്തെയും കുറിച്ച് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ വിശദീകരിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000