ഫുഡ് സേഫ്റ്റി ഓഫീസര്‍: പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കാറ്റഗറി നം  006/2024) തസ്തികകളിലേയ്ക്ക് ജനുവരി 18 (ശനി) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഗവ. ഗണപത് ബോയ്സ് എച്ച്എസ്, ചാലപ്പുറം, പി.വി സാമി റോഡ്, ചാലപ്പുറം പി.ഒ, കോഴിക്കോട് പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1032806 മുതല്‍  1033105 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഗവ. യു.പി സ്‌കൂള്‍ കല്ലായ്, കല്ലായ് പി.ഒ, കോഴിക്കോട് പരീക്ഷാ കേന്ദ്രത്തില്‍ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റോ അല്ലെങ്കില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പുതിയ അഡ്മിഷന്‍ ടിക്കറ്റോ സഹിതം യഥാസമയം എത്തി പരീക്ഷയെഴുതണം. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികള ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ലെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *