റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉര്‍ദു- അഞ്ചാം എന്‍സിഎ എസ് സി- കാറ്റഗറി നമ്പര്‍: 457/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥി നിയമന ശുപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്- പത്താം എന്‍സിഎ എസ്‌സി- കാറ്റഗറി നമ്പര്‍: 354/2025) തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി- ഒന്നാം എന്‍സിഎ എസ്‌സിസിസി- കാറ്റഗറി നമ്പര്‍: 641/2021) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *