കോഴിക്കോട്: ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി ന. 613/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 23ന് രാവിലെ 5.30ന് വയനാട് ജില്ലയിലെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ, ഗസറ്റ് വിജ്ഞാപനത്തിൽ പ്രസ്തുത തസ്തികക്കായി നിഷ്കർഷിച്ചിരിക്കുന്ന മാതൃകയിലുളള(മാതൃക കമ്മീഷൻ വെബ് സൈറ്റിൽ ലഭ്യമാണ്) മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസൽ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കൽപ്പറ്റയിലുളള വയനാട് ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനുളള എല്ലാ അസൽ പ്രമാണങ്ങളും കൈവശം വെക്കേണ്ടതാണ്. ഫോൺ : 0495 – 2371971

