എൻഡ്യുറൻസ് ടെസ്റ്റ്
കോഴിക്കോട്: പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) (കാറ്റഗറി നമ്പർ 466/2021 ആൻഡ് 30/2021) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി എൻഡ്യുറൻസ് ടെസ്റ്റ് നവംബർ 15,16,17 തിയ്യതികളിൽ രാവിലെ 5.30 മുതൽ കോഴിക്കോട് ബീച്ച് റോഡിലെ ഭട്ട് റോഡ് ജങ്ഷനിലുള്ള കേന്ദ്രത്തിൽ നടക്കും.
ഭട്ട് റോഡ് മുതൽ തെക്കോട്ടു ഗാന്ധി റോഡ് ജങ്ഷൻ വരെയുള്ള 3 കി.മെ ദൂരവും, ഭട്ട് റോഡ് മുതൽ വടക്കോട്ട് പുതിയാപ്പ് വരെയുള്ള 3 കി.മീ ദൂരവുമാണ് ടെസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത്, നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസ്സൽ എന്നിവയുമായി രാവിലെ 5 നു തന്നെ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ എത്തണമെന്ന് പി എസ് സി മേഖലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971
അഭിമുഖം
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ. 524/2019) തസ്തികയുടെ മാർച്ച് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നവംബർ ഒമ്പത് ( ഉച്ചക്ക് 12 ), 10 ( രാവിലെ 9.30, ഉച്ചക്ക് 12) തിയ്യതികളിൽ ജില്ലാ പി എസ് സി ഓഫീസിൽ നടക്കും. ഫോൺ 0495 2371971
ഹ്രസ്വകാല കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ പാലക്കാട് നെമ്മാറ അയലൂരിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ” സർട്ടിഫൈഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് അസിസ്റ്റന്റ്” എന്ന സൗജന്യ ഹ്രസ്വകാല കോഴ്സിലേയ്ക്ക് എസ് സി /എസ് ടി വിദ്യാർത്ഥികളിൽ നിന്നും അർഹരായ ഇ ഡബ്ള്യു എസ് വിഭാഗം വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി : നവംബർ 10. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും 8547005029/9495069307/ 70253 36495
ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നവംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314
മെഡിക്കൽ ഓഡിറ്റർ താൽക്കാലിക നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഡിറ്ററെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജി എൻ എം / ബി എസ് സി നഴ്സിങ്ങും കമ്പ്യൂട്ടർ പരിജ്ഞാനവും. താല്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം നവംബർ ഒമ്പതിന് രാവിലെ 11 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2350055
റിസോഴ്‌സ് പേഴ്‌സൺ നിയമനം
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ യുണിറ്റ് വഴി നടപ്പാക്കി വരുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ജീവിത നൈപുണീ പരിശീലനം നൽകുന്നതിനായി റിസോഴ്‌സ് പേഴ്‌സണെ തെരഞ്ഞെടുക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 15. അപേക്ഷകൾ ഗൂഗിൾ ഫോം വഴിയാണ് സമർപ്പിക്കേണ്ടത്. ഫോം ലിങ്കിനായും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9745470421.
ജോബ് ഫെസ്റ്റ് ശനിയാഴ്ച
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ജെസിഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെഡിടി ഇസ്ലാമിക് കാമ്പസിൽ നവംബർ 11 ശനിയാഴ്ച ജോബ് ഫെസ്റ്റ് (ഉദ്യോഗ് 2.0) സംഘടിപ്പിക്കുന്നു. ഐടി, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിങ് , ഇൻഷുറൻസ്, ഓട്ടോമൊബൈൽ, ടൂറിസം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലായി എഴുപതോളം പ്രമുഖ കമ്പനികൾ ജോബ് ഫെസ്റ്റിൽ പങ്കെടുക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9.30ന് ജെഡിടി ഇസ്ലാമിക് കാമ്പസിൽ ഹാജരാകണം.

