ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ആഗസ്റ്റ് 20ന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കും. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്‌സി/പ്രീഡിഗ്രി. എസ്‌സി/എസ്ടി/ഒഇസി/മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒബിസി/എസ്ഇബിസി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20നകം അസ്സല്‍ സര്‍ട്ടിഫിക്കുകളും പകര്‍പ്പും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് ട്രെയിനിങ് ഡിവിഷനില്‍ എത്തണം. ഫോണ്‍: 0495 2723666, 2356591, 9496882366 .