ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്ഇ/പ്രീഡിഗ്രി.
എസ്എസ്എല്‍സി പാസായവര്‍ക്ക് കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍/പ്രസ്സ് വര്‍ക്ക്/പോസ്റ്റ് പ്രസ്സ് ഓപറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാഫോം 100 രൂപക്ക് നേരിട്ടും 135 രൂപക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌കൂള്‍ ബില്‍ഡിങ്, റാം മോഹന്‍ റോഡ്, ശിക്ഷക് സദന് പിന്‍വശം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591, 9496882366. വെബ്‌സൈറ്റ്: www.captkerala.com.

Leave a Reply

Your email address will not be published. Required fields are marked *