കോഴിക്കോട്: കോര്‍പറേഷന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്പറേഷന് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാരായ വിദ്യര്‍ത്ഥികളിൽ നിന്നും സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.
പോളിടെക്നിക്, ഐടിഐ, ഡിഗ്രി (സ്കോളർഷിപ്പ് തുക 20000 രൂപ), ബിടെക് (25000 രൂപ), എംബിബിഎസ്, പിജി, (30000 രൂപ), കേരളത്തിനു പുറത്തു പഠിക്കുന്നവര്‍ക്ക് 50000 രൂപ എന്നിങ്ങനെ കോഴ്സ് കാലാവധി കഴിയുന്നവരെ ഓരോ വര്‍ഷവും തുക ലഭിക്കും.
അപേക്ഷയോടെപ്പം ജാതി, വരുമാനം, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കോപ്പി, കോര്പറേഷന്നില് സ്ഥിരതാമസമാണ് എന്ന കൗണ്‍സിലറുടെ കത്ത്, രണ്ട് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് കോര്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 8547630149, 9446392284.

