കോഴിക്കോട്: ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 368/2021 ) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
ഫാർമസിസ്റ്റ് നിയമനം
ഒളവണ്ണ: ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ ഒമ്പതിന് പകൽ 11 ന്ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2430074
താൽക്കാലിക നിയമനം
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിവിധ കാര്യാലയങ്ങളിലേക്ക് പോഷൺ അഭിയാൻ പദ്ധതി പ്രകാരം ഒഴിവുളള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 20 ന് വൈകിട്ട് അഞ്ചിന് മുമ്പ് തപാലിലോ നേരിട്ടോ അപേക്ഷ എത്തിക്കണം. വിലാസം: പോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, സിവിൽ സ്റ്റേഷൻ, സി ബ്ലോക്ക്, രണ്ടാം നില, കോഴിക്കോട്, പിൻ 673020.

