കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പും ചേവായൂരിലെ കോമ്പോസിറ്റ് റീജിയണൽ സെന്ററും(സി ആർ സി കെ) സംയുക്തമായി നടപ്പാക്കുന്ന കാറ്റാടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ പട്ടികവർഗക്കാർക്ക് വിവിധ സഹായ ഉപകരണങ്ങളുടെ വിതരണവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.
സി ആർ സി കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാവും.

