കോഴിക്കോട്: നടക്കാവ് അർബൻ റിസോഴ്സ് സെന്ററിന്‍റെ കീഴിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ അടങ്ങിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി ഹരീഷ് അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി പ്രകാശനം നിർവഹിച്ചു.
നടക്കാവ് യു പി സ്കൂൾ പ്രധാന അധ്യാപിക വി ബിന്ദു, നടക്കാവ് യുആർസി ട്രെയിനർ ടി ദീപേഷ്, ട്രെയിനർ ജാനിസ് ആന്റോ, എം പി ഉമൈബാൻ എന്നിവർ സംസാരിച്ചു.
പുസ്തകങ്ങൾ പ്രകാശനം ചെയ്തു

