ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം


കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കിളിയനാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്  കോളേജില്‍ ബിരുദാനന്തര ബിരുദ (എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാന്‍സ്) കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക്  അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmission.org  വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നൽകണം. ഫോണ്‍: 0495-2765154.

Leave a Reply

Your email address will not be published. Required fields are marked *