അഭിമുഖം 13,14,15 തീയതികളിൽ


കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)  (കാറ്റഗറി നം. 413/2022)    തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗ്യാർത്ഥികൾക്കുളള അഭിമുഖം മാർച്ച് 13, 14, 15 ( രാവിലെ 9.30, ഉച്ചക്ക് 12) തീയതികളിൽ  പി.എസ് സി കോഴിക്കോട് മേഖലാ ഓഫീസിലും 15ന് (രാവിലെ 9.30, ഉച്ചക്ക് 12)  പിഎസ് സി മലപ്പുറം ജില്ലാ ഓഫീസിലും നടത്തും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ, തീയ്യതിയിലും, സമയത്തും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0495 2371971.