കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റ് ശിൽപ്പശാല ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു .ട്രസ്റ്റിൻ്റെ അംഗത്വ കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി കെ വിജയൻ നിർവഹിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ടി മരക്കാർ, ചെയർമാൻ സൂര്യ അബ്ദുൾ ഗഫൂർ, ട്രഷറർ സന്തോഷ് സെബാസ്റ്റ്യൻ, സി വി ഇക്ബാൽ, ഡി എം ശശീന്ദ്രൻ, കെ എം റഫീഖ്, വരുൺ ഭാസ്കർ എന്നിവർ സംസാരിച്ചു.
അംഗങ്ങൾക്ക് വെൽഫെയർ ഫണ്ട് അടക്കാനുള്ള ഓൺലൈൻ സംവിധാനം ഉദ്ഘാടനം ഫെഡറൽ ബാങ്ക് സോണൽ ഹെഡ് സി വി റെജി നിർവഹിച്ചു.

