കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിതരണക്കാരാവാന്‍ അവസരം

കോഴിക്കോട്: കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ കടകളില്‍ വിതരണം ചെയ്യാന്‍ മുന്‍പരിചയമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കറി പൗഡറുകള്‍, അച്ചാറുകള്‍, ജാം, മില്ലെറ്റ്‌സ്, നാളികേര ഉല്‍പന്നങ്ങള്‍, ഹെയര്‍ ഓയിലുകള്‍, ചിപ്‌സ്, പുട്ടുപൊടി, പത്തിരിപ്പൊടി, അസംസ്‌കൃത ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സോപ്പ്‌സ് ആന്‍ഡ് ടോയ്ലെറ്ററീസ്, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാകും ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. താല്‍പര്യമുള്ളവര്‍ പേരും വിലാസവും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ kshreemarketingkkd@gmail.com ലേക്ക് മെയില്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *