വായ്പ കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത് സമയപരിധി നീട്ടി

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍ സിബിസി പദ്ധതി പ്രകാരം വായ്പ കുടിശ്ശിക  വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദാലത്ത് പ്രകാരമുള്ള പലിശയിളവുകളോടെ തുക അടവാക്കി കുടിശ്ശിക നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.  വിവരങ്ങള്‍ക്ക് പ്രൊജക്റ്റ് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ചെറൂട്ടി റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ -0495 2366156, 9188401612,  pokzd@kkvib.org


Leave a Reply

Your email address will not be published. Required fields are marked *