കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ മുതലകുളം മൈതാനിയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന കാര്ഷികോല്പന്നങ്ങള്, സൂക്ഷ്മ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷ്യ- ഭക്ഷ്യേതര ഉല്പന്നങ്ങള്, കര കൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാകും ഓണ വിപണിയിലെക്കെത്തുക. ഓണത്തിനോടനുബന്ധിച്ച് കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘പോക്കറ്റ് മാര്‍ട്ട് വഴി ജനങ്ങളിലേക്ക് എത്തിച്ച ഗിഫ്റ്റ് ഹാമ്പറിനും വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്കുകളിലെ ഓണ സദ്യ ബുക്കിംങിനും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഓണം മേളയ്ക്കു പുറമേ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലേക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണവും നടത്തി വരുന്നുണ്ട്. ഫോണ്‍: 0495 2373066.
Related Posts
കോഴിക്കോട്ട് ഗ്രീന്‍ എനര്‍ജി എക്സ്പോയുമായി മാസ്റ്റേഴ്സ്
നവംബർ 17, 18, 19 തീയതികളിൽ സൗരോര്‍ജം സംബന്ധിച്ച സെമിനാറുകള്‍, ജോബ് എക്സ്പോ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും കോഴിക്കോട്: സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും…
കുടുംബശ്രീ ഉല്പന്നങ്ങളുടെ വിതരണക്കാരാവാന്‍ അവസരം
കോഴിക്കോട്: കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള് കടകളില്‍ വിതരണം ചെയ്യാന്‍ മുന്പരിചയമുള്ളവരില്നിന്ന് അപേക്ഷ ക്ഷണിച്ചു. കറി പൗഡറുകള്‍, അച്ചാറുകള്‍, ജാം, മില്ലെറ്റ്സ്, നാളികേര ഉല്പന്നങ്ങള്, ഹെയര്‍ ഓയിലുകള്‍, ചിപ്സ്,…
സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്സിഡി നിരക്കില്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്പെഷല്‍ പാക്കിംഗിലുള്ള 10…

