കോഴിക്കോട്: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഒക്ടോബർ 15 മുതല്‍ 17 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 7 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് ഏഴിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Related Posts
വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനങ്ങള്‍ 1100-1500 സിസി ഉളളതും സീറ്റിംഗ് കപ്പാസിറ്റി 5-ല്‍ കുറയാത്തതുമായിരിക്കണം.…
കഫ്റ്റീരിയ ലേലം
കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ്-കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കടവ് സൈറ്റിലെ കഫ്റ്റീരിയ 2024 സെപ്തംബര്‍ ഒന്ന് മുതല്‍ 2025 ആഗസ്റ്റ് 31 വരെ ഏറ്റെടുത്ത്…
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: വെസ്റ്റ് ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് എ4 പേപ്പര്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 18/2024-25, എ4…

