കോഴിക്കോട്: ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന് ലഭിച്ചു. നൂതനത്വം, വളര്‍ച്ച, സാങ്കേതികപങ്കാളികളുമായുള്ള സഹകരണം എന്നിവയാണ് സൈബര്‍പാര്‍ക്കിനെ പുരസ്കാരത്തിനര്‍ഹമാക്കിയത്.കേരളത്തിലെ, വിശേഷിച്ച് ഉത്തരമലബാറിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് ഗവ. സൈബര്‍പാര്‍ക്ക് നല്കി വരുന്ന സംഭാവനകളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് പാര്‍ക്കിന്റെ ജന. മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് സൈബര്‍പാര്‍ക്ക് സ്വീകരിച്ചിട്ടുള്ളത്. ഐടി ആവാസവ്യവസ്ഥയുടെ ഉന്നമനത്തിന് വേണ്ടി ഇനിയും സജീവമായി പ്രവര്‍ത്തിക്കുമെന്നും വിവേക് നായര്‍ പറഞ്ഞു.ഐസിടി അക്കാദമി സംഘടിപ്പിച്ച ഇന്‍ര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്കില്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ഉത്തരകേരളം സമ്മേളനത്തില്‍ ഐസിടി അക്കാദമി സിഇഒ മുരളീധരന് മന്നിങ്കല്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.ഐസിടി അക്കാദമിക് ഓപ്പറേഷന്‍സ് ഹെഡ് സാജന് എം, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ടാറ്റ എല്‍ക്സി ഓപ്പറേഷന്‍സ് മാനേജര്‍ ശരത് എം നായര്‍, കാഫിറ്റ് സെക്രട്ടറി അഖില്‍ കൃഷ്ണ ടി, ഐസിടിഎകെ കോര്‍പറേറ്റ് ഓപ്പറേഷന്‍സ് ലീഡ് തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Related Posts
സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്,…
ഭൂമി ലേലം
കോഴിക്കോട്: കുരുവട്ടൂര്‍ വില്ലേജില്‍ റീസര്‍വേ 42/3 (42/46) ല്‍ ഉള്‍പ്പെട്ട 2.023 ആര്‍സ് സ്ഥലത്തിന്റെ കൂട്ട ഓഹരി അവകാശം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് കുരുവട്ടൂര്‍ വില്ലേജ്…
വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി എംഎസ്എംഇ പ്രദര്‍ശനം
കോഴിക്കോട്: സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിരതയ്ക്കും പ്രോത്സാഹനത്തിനുമായി വ്യവസായ വാണിജ്യ വകുപ്പ് – ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല എംഎസ്എംഇ പ്രദർശനം ആരംഭിച്ചു.…

