കോഴിക്കോട്: പ്രമുഖ നാടക -സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി ടി റഫീഖിന്റെ ഓർമയിൽ രൂപവത്കരിച്ച നിലാവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്‌കാരത്തിന് നടൻ സുധീഷ് അർഹനായി. മൂന്നു പതിറ്റാണ്ടിലേറെ നാടക -സിനിമ രംഗത്തിന് നൽകിയ സംഭാവന മാനിച്ചാണ് പോൾ കല്ലാനോട് ചെയർമാനായ അവാർഡ് സമിതി സുധീഷിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഏപ്രിൽ 11 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ‘ഓർമയിൽ റഫീഖ് ’ എന്ന പരിപാടിയിൽ 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും സംവിധായകൻ സിബി മലയിൽ സമ്മാനിക്കുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.
നിലാവ് പി ടി റഫീഖ് പുരസ്‌കാരം സുധീഷിന്

