കോഴിക്കോട്: ആയുർവേദ ഡോക്ടറായ ഡോ. കെ ദേവീകൃഷ്ണൻ്റെ പഠനഗ്രന്ഥം ‘ പ്രതിഭയുടെ തിളക്കം’ പുറത്തിറങ്ങി. സർഗവൈഭവം കൊണ്ട് മലയാള സാഹിത്യത്തിൽ വെന്നിക്കൊടി പാറിച്ച എം ടി വാസുദേവൻനായർ , ഒ എൻ വി കുറുപ്പ്, എം മുകുന്ദൻ, സേതു തുടങ്ങിയ എഴുത്തുകാരെ വായനക്കാരൻ്റെ പക്ഷത്തുനിന്ന് കാണുന്നതാണ് കൃതി. ആസ്വാദനവും വിശകലനവും സാധ്യമാക്കുന്ന പ്രൗഢ രചനകൾ. സൂക്ഷ്മമായ സൗന്ദര്യാസ്വാദനമാണ് ഈ ലേഖനങ്ങൾ ലക്ഷ്യമാക്കുന്നത്.
തിരുവനന്തപുരം പരിധി പബ്ലിക്കേഷൻസാണ് പ്രസാധകർ. കോട്ടക്കൽ ആര്യവൈദ്യശാലയിലെ സെൻ്റർ ഫോർ ടെക്സ്റ്റ്വൽ സ്റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസ് ചീഫ് സബ് എഡിറ്റർ കൂടിയാണ് ഡോ. ദേവീകൃഷ്ണൻ.


