കോഴിക്കോട്: നിരൂപകനും പ്രഭാഷകനുമായ കെ വി സജയ്ക്കെതിരെ സംഘപരിവാർ നടത്തിയ വധഭീഷണിയിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യസംഘം ഒഞ്ചിയം മേഖലാ കമ്മിറ്റി സാംസ്കാരിക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്തു.
വി പി പ്രഭാകരൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. വിജയൻ കണ്ടോത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് എ കെ രമേശ്, സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, ഡോ. പി എസ് ജിനീഷ്, ആൻവി, സുരേഷ് കൽപ്പത്തൂർ, കെ അശോകൻ, രാജാറാം തപ്പള്ളി, എം കെ വസന്തൻ എന്നിവർ സംസാരിച്ചു.
സാംസ്കാരിക ഐക്യദാർഢ്യം

