ശ്രീലത
മിഴികളിൽ വന്നു കിനാവുമായ്
കൺചിമ്മിയ നേരം
പ്രിയതരമായ്
സപ്തസ്വര നാദങ്ങളുണർത്തും
സംഗീതവുമായ്
മഴകളിൽ പതിഞ്ഞ
കാറ്റുമായ്
മഞ്ഞിൽ പടർന്ന അഴകായ്
വസന്തങ്ങളിൽ മൊട്ടിട്ട പനിനീരായ്
മരുഭൂമിയിൽ വിരിഞ്ഞ
പൂങ്കാവനമായ്
എങ്ങും അലയുന്ന ബ്രഹ്മമായ്
ലയിക്കും താളമായ്
ഹൃദയം കവർന്ന ജന്മമായ്
രാത്രിമഴ പെയ്തു തോർന്ന നേരം…..
ഇരുളിന്റെ മൗനം
മുറിഞ്ഞ നേരം
നനഞ്ഞ നിൻ മനം
യാത്രയായ്
സ്നേഹ തണലിനായ്
എവിടെ മറഞ്ഞു നീ…….

