തപാൽ ബാലറ്റിനുള്ള അപേക്ഷകൾ 13 വരെ നൽകാം


കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം 12 A യിൽ അപേക്ഷ നൽകുന്നത് ഏപ്രിൽ 13 വരെ നീട്ടി. നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം 15 സ്ഥലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ നൽകാമെന്ന് ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) അറിയിച്ചു.

ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ

കോഴിക്കോട് കലക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ് വടകര,  ഗവൺമെൻറ് കോളേജ് മടപ്പള്ളി, ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ വടകര,  ജിഎച്ച്എസ്എസ് മടപ്പള്ളി, ജിവിഎച്ച്എസ് എസ് കൊയിലാണ്ടി,  പേരാമ്പ്ര എച്ച്എസ്എസ് പേരാമ്പ്ര, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരി,  ഗവൺമെൻറ് പോളിടെക്നിക് കോളേജ് വെസ്റ്റ്‌ഹിൽ,  ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓൾഡ് ബിൽഡിങ്ങ്) വെള്ളിമാടുകുന്ന്,
മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്,  ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത, ഗവണ്മെന്റ് ലോ കോളേജ് കോഴിക്കോട്, ഐ.എച്ച്.ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് കോരങ്ങാട് താമരശ്ശേരി,  സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂൾ കോരങ്ങാട് താമരശ്ശേരി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000